സ്വാതന്ത്ര്യദിനാഘോഷം: എഐസിസി ആസ്ഥാനത്ത് എ.കെ ആന്‍റണി പതാക ഉയർത്തി | VIDEO

Jaihind News Bureau
Saturday, August 15, 2020

 

ന്യൂഡല്‍ഹി: എഐസിസി ആസ്ഥാനത്ത് 74 ആം സ്വതന്ത്ര്യദിനാഘോഷം നടന്നു. കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി പതാക ഉയർത്തി. സംഘടനാകാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി, അഹമ്മദ് പട്ടേൽ എം.പി, ലോക്സഭാകക്ഷി നേതാവ്‌ അഥിർ രഞ്ജൻ ചൗധരി എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.  പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സ്വതന്ത്ര്യദിനാഘോഷം.

രാഹുൽ ഗാന്ധി, രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുൻ കേന്ദ്രമന്ത്രിമാരായ കപിൽ സിബൽ, ആനന്ദ് ശർമ്മ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു. സ്വാതന്ത്ര്യം കൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് ഓരോ ഭാരതീയനും ചിന്തിക്കേണ്ട സമായത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് കോണ്‍ഗ്രസ് മാധ്യമ വിഭാഗം തലവൻ രണ്‍ധീപ് സിങ് സുർജേവാല പറഞ്ഞു.

https://www.facebook.com/IndianNationalCongress/videos/4264085503663835