എഐസിസി ആസ്ഥാനത്ത് വിപുലമായ സ്വാതന്ത്ര്യദിനാഘോഷം

Jaihind Webdesk
Monday, August 15, 2022

 

ന്യൂഡൽഹി: രാജ്യത്തിന്‍റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങൾക്ക് എഐസിസി ആസ്ഥാനത്ത്  തുടക്കമായി. രാവിലെ മുതിർന്ന നേതാവ് അംബികാ സോണി ദേശീയ പതാക ഉയർത്തി. കൊവിഡ് ബാധിതയായതിനാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധിക്ക് പങ്കെടുക്കാനായില്ല.

രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി വേണുഗോപാല്‍, ​ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. തുടർന്ന് ​ഗാന്ധിസ്മാരകത്തിലേക്കു പദയാത്രയും നടത്തി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളാണ് എഐസിസി വിഭാവനം ചെയ്യുന്നത്.