കടബാധ്യത; ജപ്തിയില്‍ മനംനൊന്ത് പുല്‍പ്പള്ളിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

വയനാട് : സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. പുൽപ്പള്ളിയിൽ  ഭൂദാനം നടുക്കുടിയിൽ കൃഷ്ണൻകുട്ടിയാണ് കടബാധ്യതയെ തുടർന്നാണ്   ആത്മഹത്യ ചെയ്തത്. കർണ്ണാടക അതിർത്തി ഗ്രാമമായ ബൈരകുപ്പയിലെത്തി വിഷം കഴിച്ചാണ് കൃഷ്ണൻ കുട്ടി മരിച്ചത്. ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്നാണ് ആത്മഹത്യയെന്നാരോപിച്ച് കുടുംബം രംഗത്തെത്തി.കൃഷ്ണൻ കുട്ടി ക്യാൻസർ രോഗബാധിതനായിരുന്നു.

ഏറെ നാളായി ലോട്ടറി വിൽപ്പനയായിരുന്നു കൃഷ്ണൻകുട്ടി തൊഴിൽ.
സുൽത്താൻ ബത്തേരി കാർഷിക വികസന ബാങ്കിൽ നിന്നും കൃഷ്ണൻ കുട്ടി 2013 ൽ ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. രണ്ടു തവണ തിരിച്ചടവ് നൽകിയെങ്കിലും പിന്നീട് മുടങ്ങി. ജപ്തി നടപടികൾ ആരംഭിക്കുമെന്നു കാണിച്ച് ബാങ്ക് അടുത്തയിടെ നോട്ടീസ് അയച്ചിരുന്നു. തുടർന്ന് ജീവനക്കാർ വീട്ടിൽ വരികയും ഭീഷണിപ്പെടുത്തിയെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണ്  കുടുംബത്തിന്‍റെ ആരോപണം.

 

 

Comments (0)
Add Comment