ലീഡ്സ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്സ് തോല്‍വി

Jaihind Webdesk
Saturday, August 28, 2021

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്നിങ്സ് തോൽവി. ഇന്ത്യയുടെ മികച്ച ചെറുത്ത്നില്‍പ്പ് കണ്ട മൂന്നാം ദിവസത്തിന് ശേഷം ഇന്ത്യന്‍ ബാറ്റിംഗ്  നാലാം ദിവസം തകര്‍ന്നടിയുന്ന കാഴ്ചയാണ് ലീഡ്സിൽ കണ്ടത്. 99.3 ഓവറിൽ ഇന്ത്യ 278 റൺസിന്  ഓള്‍ഔട്ട് ആകുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 78 റൺസിനാണ് പുറത്തായത്. ചേതേശ്വര്‍ പുജാരയെ ആദ്യം നഷ്ടമായ ഇന്ത്യയ്ക്ക് അധികം വൈകാതെ വിരാട് കോഹ്‍ലിയെയും നഷ്ടമായി.

55 റൺസ് നേടിയ ഇന്ത്യന്‍ നായകന്‍ പുറത്തായ ശേഷം ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് പിടിച്ചു നിൽക്കാനായില്ല. ഒല്ലി റോബിന്‍സൺ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ക്രെയിഗ് ഓവര്‍ട്ടൺ മൂന്ന് വിക്കറ്റ് നേടി. രവീന്ദ്ര ജഡേജ നാലാം ദിവസം ഇന്ത്യയ്ക്കായി 30 റൺസ് നേടി. ഇന്നിംഗ്സിനും 76 റൺസിനുമാണ് ഇംഗ്ലണ്ടിന്റെ വിജയം. ഇതോടെ പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി.