സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വിലയില്‍ വര്‍ധനവ്

Monday, December 30, 2024


തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന്റെ വില 7,150 രൂപയും പവന്റെ വില 57,200 രൂപയുമായാണ് ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്ഥിരത പുലര്‍ത്തിയ വിപണിയിലാണ് ഇന്ന് വില വര്‍ദ്ധിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്ന് വര്‍ദ്ധിച്ചു. ഇത് ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 5,905 രൂപയായി ഉയര്‍ന്നു. അതേസമയം, വെള്ളി വിലയില്‍ മാറ്റമില്ല. വെള്ളി ഗ്രാമത്തിന് 95 രൂപയിലാണ് വ്യാപാരം തുടരുന്നത്.