കൊവിഡ് ദുരിതത്തിനിടെ വൈദ്യുതി, ബസ് ചാർജ് വർധനയും; ജനങ്ങള്‍ക്ക് മേലുള്ള ഇടിത്തീയെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Sunday, November 21, 2021

കൊച്ചി : കൊവിഡ് മഹാമാരിയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് വൈദ്യുതി, ബസ് ചാർജ് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം ജനങ്ങൾക്ക് മേലുള്ള ഇടിത്തീയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇന്ധന സബ്സിഡി എന്ന പ്രതിപക്ഷ നിർദേശം സർക്കാർ നേരത്തെ അംഗീകരിച്ചില്ല. ഈ നിർദേശം അംഗീകരിച്ചിരുന്നെങ്കിൽ ബസ് നിരക്ക് വർധന ഒഴിവാക്കാമായിരുന്നുവെന്നും വിഡി സതീശൻ കൊച്ചിയിൽ പറഞ്ഞു.