രാജ്യത്തെ കൊവിഡ് കേസുകളിൽ വർധനവ്; ഒരാഴ്ചക്കിടെ 22 ശതമാനം വർധനവുണ്ടായെന്ന് കണക്ക്

Jaihind Webdesk
Monday, January 1, 2024

രാജ്യത്തെ കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22 ശതമാനം വർധനവുണ്ടായെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക്.  29 മരണങ്ങളും കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തു. പുതിയ കൊവിഡ് വകഭേദമായ ജെഎൻ.1 പല സംസ്ഥാനങ്ങളിലും സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ രാജ്യത്തെ കൊവിഡ് കേസുകളിൽ കാര്യമായ വർധനവുണ്ടായി. കേരളത്തിലാണ് രാജ്യത്ത് സ്ഥിരീകരിച്ച കേസുകളിൽ 80 ശതമാനവും റിപ്പോർട്ട് ചെയ്തത്. ഡിസംബർ 24 മുതൽ 30 വരെ 4652 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

3818 ആയിരുന്നു അതിന് തൊട്ടു മുൻപുള്ള ആഴ്ചയിലെ കൊവിഡ് കണക്ക്. വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ 841 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇത് കഴിഞ്ഞ 7 മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. 3 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 2 മരണം കേരളത്തിലാണുണ്ടായത്. നിലവിൽ കേരളത്തിൽ 1869 ആക്ടീവ് കേസുകളാണുള്ളത്.