അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബി നഗരത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 11.2 ശതമാനം വര്‍ധിച്ചു. അതേസമയം 2022 വര്‍ഷം ആദ്യ ആറു മാസത്തെ എണ്ണയിതര ജിഡിപിയില്‍ 11.6 ശതമാനം വര്‍ധന രേഖപ്പെടുത്തിയെന്ന് അബുദാബി സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍ (എസ്സിഎഡി) അറിയിച്ചു. ഈ വര്‍ഷം ആദ്യ പകുതിയില്‍ ആകെ ജിഡിപി 543 ബില്യണ്‍ ദിര്‍ഹം കവിഞ്ഞു. ആകെ ജിഡിപിയില്‍ എണ്ണ ഇതര മേഖലകളുടെ സംഭാവന 50.3 ശതമാനമായി വര്‍ധിച്ചു. ജിഡിപി വളര്‍ച്ചാ നിരക്ക് ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്നും സെന്റര്‍ വ്യക്തമാക്കി. ആഗോള സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലും അബുദാബി എമിറേറ്റിന്റെ മികച്ച പ്രകടനവും വളര്‍ച്ച നിലനിര്‍ത്താനുമുള്ള സമ്പദ് വ്യവസ്ഥയുടെ കഴിവുമാണ് ഇതിലൂടെ പ്രതിഫലിപ്പിച്ചത്.