കോണ്‍ഗ്രസിന് വീണ്ടും ആദായനികുതി വകുപ്പ് നോട്ടീസ്: പ്രതിഷേധം ശക്തം; കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

Jaihind Webdesk
Saturday, March 30, 2024

 

ന്യൂഡല്‍ഹി: ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ സാമ്പത്തികമായി ഇല്ലായ്മ ചെയ്യാനുള്ള ശ്രമം തുടർന്ന് മോദി സർക്കാർ. വീണ്ടും ആദായനികുതിവകുപ്പ് നോട്ടീസ് ലഭിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. 2020-2022 വർഷങ്ങളിലെ പിഴയും പലിശയും അടയ്ക്കണമെന്ന് കാട്ടിയാണ് പുതിയ നോട്ടീസ്. ഇന്നലെ വൈകിട്ടാണ് നോട്ടീസ് ലഭിച്ചത്.

അതേസമയം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന മോദി സർക്കാരിന്‍റെ നടപടി തുടരുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിമാരെ പോലും ജയിലിൽ അടയ്ക്കുന്നു. പ്രതിപക്ഷത്തെ ഇല്ലാതാക്കുകയാണ് മോദിയുടെ ലക്ഷ്യം. പ്രധാനമന്ത്രിക്ക് ജനാധിപത്യത്തെ ഭയമാണോയെന്നും അദ്ദേഹം ചോദിച്ചു. എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കള്‍. ആദായനികുതി വകുപ്പിന്‍റെ നടപടിക്കെതിരെ കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുകയാണ്.