ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് നടൻ വിജയ്ക്ക് നോട്ടീസ് നൽകി. മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്. നേരത്തെ, മുപ്പത് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ച വിജയിയുടെ സ്വത്ത് വിവരങ്ങൾ ആദായ നികുതി വകുപ്പ് പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ബിഗിൽ സിനിമയുടെ നിർമാതാക്കളായ എജിഎസ് സിനിമാസിന്റെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെ വിജയിയെ ചോദ്യം ചെയ്തിരുന്നു. എജിഎസ് സിനിമാസുമായി ബന്ധപ്പെട്ട് നിരവധി കേന്ദ്രങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.