ഡിവൈഎഫ്ഐ പ്രവര്‍ത്തകന് പിഴയിട്ട പോലീസികാരെ സ്ഥലംമാറ്റിയ സംഭവം; വിവാദമായതോടെ പ്രശ്നത്തിൽ നിന്നു തലയൂരാൻ ആഭ്യന്തര വകുപ്പില്‍ ഒത്തുകളി.

Jaihind Webdesk
Friday, August 25, 2023

തിരുവനന്തപുരം: സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ തിരുവനനന്തപുരം പേട്ട സ്റ്റേഷനിലേക്കു തള്ളിക്കയറി
സംഘർഷം സൃഷ്ടിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടിയെടുത്തത് വിവാദമായതോടെ പ്രശ്നത്തിൽ നിന്നു തലയൂരാൻ പോലീസിൽ ഒത്തുകളി. ജില്ലാ സെക്രട്ടറി വി.ജോയി എംഎൽഎ ഉൾപ്പെടെ പ്രതിഷേധിച്ച സംഭവത്തിൽ ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടിലായ സാഹചര്യത്തിലാണു മലക്കം മറിച്ചിൽ. പേട്ട പൊലീസ് സ്റ്റേഷനിലെ സംഘര്‍ഷത്തിൽ സിപിഎം പ്രവര്‍ത്തകരെ സംരക്ഷിച്ച് അന്വേഷണ റിപ്പോർട്ട് നൽകാനാണ് നീക്കം നടക്കുന്നത് ‘

ഇതിന്‍റെ ഭാഗമായി, ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന വാദവുമായി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജ രംഗത്തെത്തിയിരുന്നു. സ്ഥലംമാറ്റിയെന്ന പ്രചാരണം ശരിയല്ലന്നുംസംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതിനാൽ ഉദ്യോഗസ്ഥർ പേട്ട സ്റ്റേഷനിൽ ഡ്യൂട്ടിയിൽ തുടരുന്നതു ശരിയല്ലാത്ത തിനാൽ 2 ദിവസത്തേക്കു മാറ്റി നിർത്തിയിരിക്കുകയാണെന്നുമാണ് അദ്ദേഹം അവകാശപ്പെട്ടത്. പേട്ട പൊലീസ് സ്റ്റേഷനിലെ സംഘര്‍ഷത്തിൽ സിപിഎം പ്രവര്‍ത്തകരെ സംരക്ഷിച്ച് അന്വേഷണ റിപ്പോർട്ട് നൽകാനാണ് നീക്കം നടക്കുന്നത് ‘

ഹെൽമെറ്റില്ലാതെ സഞ്ചരിച്ച ഡിവൈഎഫ്ഐ നേതാവിന് പിഴക്ക് നോട്ടീസ് നൽകിയത് മറച്ച് വെച്ച്
റിപ്പോർട്ട് തയ്യറാക്കുവാനുള്ള നീക്കമാണ് സജീവമായത്. ഇതിന് പുറമേ സ്റ്റേഷനിലെ അതിക്രമിച്ചുകയറലടക്കം വഴി തിരിച്ചുവിടാനാണ് നീക്കം നടക്കുന്ന ത് .പൊലീസുകാർ ഡിവൈഎഫ്ഐ നേതാവിനെ അസഭ്യം പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന പാർട്ടിക്കാരുടെ വാദം അംഗീകരിക്കുന്ന വിധം റിപ്പോർട്ട് നൽകാനാണ് ഉന്നതങ്ങളിലെ സമ്മർദ്ദം. സംഭവത്തെ കുറിച്ച് നർക്കോട്ടിക് സെൽ എസിയാണ് അന്വേഷണം നടത്തുന്നത്. പൊലീസുകാരെ തള്ളി പാർട്ടിക്കാരെ രക്ഷിക്കാനാണ് ശ്രമം ഊർജിതമായത്. സ്റ്റേഷനിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ജില്ലാ സെക്രട്ടറിയുൾപ്പെട്ടവർ പ്രതികൂട്ടിലായതോടെ ഏതു വിധേനയും പ്രശ്നമൊതുക്കിതലയൂരുവാനുള്ള നീക്കങ്ങളാണ് അണിയറയിൽ സജീവമായിരിക്കുന്നത്. പോലീസ് ഉന്നതരിലെ ചിലർ സിപിഎം നേതൃത്വവുമായി നടത്തുന്ന ഒത്തുതീർപ്പ് നീക്കം സേനയിൽ ചേരിതിരിവ് സൃഷ്ടിക്കുകയാണ് ‘