തൃശൂരില്‍ യുവാവ് വാഹനാപകടത്തിൽ മരിച്ച സംഭവം കൊലപാതകം; സഹോദരനും സുഹൃത്തും അറസ്റ്റില്‍

തൃശൂർ: ചേറ്റുപുഴയിൽ യുവാവ് വാഹനാപകടത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് വ്യക്തമായി. കേസിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. അരിമ്പൂർ സ്വദേശി ഷൈനാണ് കൊല്ലപ്പെട്ടത്.  ഹെൽമെറ്റ് കൊണ്ടുള്ള അടിയേറ്റാണ് യുവാവ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ ഷെറിനും സുഹൃത്ത് അരുണും അറസ്റ്റിലായി.

കഴിഞ്ഞ പതിമൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം. രാത്രി തൃശൂർ ന​ഗരത്തിലെ ബാറിൽ മദ്യപിച്ചിരുന്ന ഷൈനെ വിളിച്ചു കൊണ്ടുപോകാൻ എത്തിയതായിരുന്നു സഹോദരൻ ഷെറിനും സുഹൃത്ത് അരുണും. ഇവർ ബാറിൽ നിന്ന് വരുന്ന വഴി പെട്രോൾ തീർന്നു. ഇതേ തുടർന്ന് തർക്കമുണ്ടായി. തർക്കത്തിനിടെ സഹോദരനെ ഷെറിൻ ഹെൽമെറ്റ് ഉപയോ​ഗിച്ച് ഷൈനെ അടിച്ചു വീഴ്ത്തി. ഷൈന് ബോധം നഷ്ടപ്പെട്ടതോടെ ബൈക്കിൽ നിന്ന് തള്ളിയിട്ടു. തുടർന്ന് ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ബൈക്ക് അപകടത്തിൽ പെട്ടു എന്ന് പോലീസിനെയും അറിയിച്ചു. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ ഹെൽമെറ്റ് കൊണ്ട് തലക്ക് അടിയേറ്റതായി ബോധ്യപ്പെട്ടു. പിന്നീട് ഷെറിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

Comments (0)
Add Comment