ഇന്‍കാസ് ദുബായ് കോഴിക്കോട് ജില്ലാ കമ്മിറ്റി എന്‍.പി.മൊയ്തീന്‍ സ്മാരക അവാര്‍ഡ് കാവില്‍. പി. മാധവന്

JAIHIND TV DUBAI BUREAU
Monday, September 20, 2021

ദുബായ് : കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാവായിരുന്ന എന്‍.പി.മൊയ്തീന്റെ ഓര്‍മ്മക്കായി ദുബായ് ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ 2021 ലെ എന്‍.പി.മൊയ്തീന്‍ പുരസ്‌കാരത്തിന് കാവില്‍.പി.മാധവന്‍ അര്‍ഹനായി. 51 വര്‍ഷക്കാലം രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നല്‍കിയ സമഗ്ര സംഭാവന മുന്‍ നിര്‍ത്തിയാണ് കാവില്‍.പി.മാധവന് പുരസ്‌കാരം നല്‍കുന്നത്.

പ്രമുഖ സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായ യു.കെ കുമാരന്‍ ചെയര്‍മാനായ മൂന്നംഗ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. 25,001 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം. സെപ്റ്റംബര്‍ അവസാനം കോഴിക്കോട് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഇന്‍കാസ് ദുബായ് കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡണ്ട് ഫൈസല്‍ കണ്ണോത്തും ആക്ടിംഗ് പ്രസിഡണ്ട് പ്രകാശ് മേപ്പയ്യൂരും അറിയിച്ചു. എന്‍.പി.മൊയ്തീന്‍ പ്രഥമ പുരസ്‌കാരം 2019ല്‍ ദുബായില്‍ വെച്ച് കെ.മുരളീധരന്‍ എം.പി.യാണ് ജേതാക്കള്‍ക്ക് സമ്മാനിച്ചത്. അവാര്‍ഡിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആശംസകള്‍ നേര്‍ന്നു.