പ്രവാസി കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകളും ഫെയ്‌സ് മാസ്‌കും നല്‍കി ഇന്‍കാസ് ദുബായ് കോഴിക്കോട് കമ്മിറ്റി

Jaihind News Bureau
Monday, May 4, 2020

 

ദുബായ്  : കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ലോക്ഡൗണ്‍ മൂലം പ്രയാസപ്പെടുന്ന പ്രവാസികളുടെ നാട്ടിലെ കുടുംബങ്ങള്‍ക്ക് ദുബായ് ഇന്‍കാസ് കോഴിക്കോട് ജില്ല കമ്മിറ്റി, ഭക്ഷ്യധാന്യ കിറ്റുകളും ഫേയ്‌സ് മാസ്‌കുകളും നല്‍കി. കെ പി സി സി വൈസ് പ്രസിഡണ്ട് അഡ്വ. ടി. സിദ്ധിഖ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

അഞ്ഞൂറോളം പ്രവാസികളുടെ കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഭക്ഷണ കിറ്റുകള്‍ എത്തിക്കുന്നത്. ആദ്യ ദിവസം വടകര നിയോജക മണ്ഡലത്തില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. ഇന്‍കാസ് ദുബായ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫൈസല്‍ കണ്ണോത്ത്, കെ എസ് യു ജില്ലാ പ്രസിഡണ്ട് അഡ്വ. വി. ടി. നിഹാല്‍ ,തിക്കോടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.പി രമേശന്‍, തിക്കോടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രാജീവന്‍ കൊടലൂര്‍, പയ്യോളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി അര്‍.ടി ജാഫര്‍, തിക്കോടി മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി അസൈനാര്‍ മണാട്ട്, ദുബായ് ഇന്‍കാസ് കോഴിക്കോട് ജില്ല സെക്രട്ടറി ഫഖറുദ്ദീന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.