‘ഇന്‍കാസ് ‘ അജ്മാന് പുതിയ നേതൃത്വം : കമ്മിറ്റി പുനഃസംഘടിപ്പിച്ചു ; നസീര്‍ മുറ്റിച്ചൂര്‍ പ്രസിഡന്‍റ് , ഗീവര്‍ഗീസ് ജനറല്‍ സെക്രട്ടറി

Jaihind News Bureau
Thursday, May 21, 2020

അജ്മാന്‍ ( യുഎഇ ) : കെ.പി.സി.സി-യുടെ യു.എ.ഇയിലെ പോഷക സംഘടനയായ ഇന്‍കാസിന് കീഴില്‍, അജ്മാന്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കെ.പി.സി.സി യുടെ അനുവാദത്തോടെയാണ് താല്‍ക്കാലിക കമ്മിറ്റിക്ക് രൂപം നല്‍കിയത്.

ഇതനുസരിച്ച്, പ്രസിഡണ്ടായി നസീര്‍ മുറ്റിച്ചൂര്‍, വര്‍ക്കിംഗ് പ്രസിഡണ്ടായി റഫീഖ് മാനാന്‍കണ്ടത്ത്, ജനറല്‍ സെക്രട്ടറിയായി ഗീവര്‍ഗീസ് പണിക്കര്‍, ട്രഷറായി സി. കെ. ഹരി കണ്ണൂര്‍ എന്നിവരെ ചുമതലപ്പെടുത്തി. യു.എ.ഇ കേന്ദ്ര കമ്മിറ്റി ആക്ടിംഗ് പ്രസിഡന്‍റ് ടി എ രവീന്ദ്രനും, ജനറല്‍ സെക്രട്ടറി പുന്നക്കല്‍ മുഹമ്മദലിയുമാണ് ഇക്കാര്യം അറിയിച്ചത്.