ഇത് ഇന്ത്യയുടെ വിജയം; സത്യം പുറത്തുവരും: റഫേല്‍ വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

റഫേലില്‍ നിയമ വാഴ്ച്ച സുപ്രീംകോടതി ഉയര്‍ത്തിപിടിച്ചെന്ന് കോണ്‍ഗ്രസ്. ‘ഇത് ഇന്ത്യയുടെ വിജയമാണ്. ഈ വിധിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. സത്യമേ വ ജയതേ’ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററിലൂടെ വ്യക്തമാക്കി. റഫാലില്‍ കേന്ദ്രസര്‍ക്കാരിനേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

റഫാല്‍ ഇടപാടില്‍ പ്രതിരോധ രേഖകള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തിനാണ് സുപ്രീംകോടതിയില്‍ തിരിച്ചടിയേറ്റത്. രേഖകള്‍ പുനഃപരിശോധനാ ഹര്‍ജിക്കൊപ്പം പരിഗണിക്കാമെന്ന് സുപ്രീംകോടതി. മോഷ്ടിച്ച രേഖകള്‍ പരിഗണിക്കരുതെന്ന അറ്റോര്‍ണി ജനറലിന്റെ വാദവും തള്ളി. ഏകകണ്ഠമായാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധി.

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് തെളിയിക്കുന്ന രേഖകളാണ് ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവര്‍ ഹാജരാക്കിയിത്. എന്നാല്‍ വിശേഷാധികാരമുള്ള പ്രതിരോധ രേഖകള്‍ പരിഗണിക്കാനാവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

Comments (0)
Add Comment