കേന്ദ്രത്തിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കതിരെ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് തെരുവിലിറങ്ങും : സോണിയ ഗാന്ധി

Jaihind Webdesk
Tuesday, April 5, 2022


ന്യൂഡല്‍ഹി : വെല്ലുവിളികളെ അതിജീവിച്ച് കൃത്യമായ തന്ത്രങ്ങള്‍ അവിഷ്‌കരിച്ച് കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് സോണി ഗാന്ധി. കേന്ദ്രസര്‍ക്കാരിന്‍റെ  ജനദ്രോഹ നയങ്ങള്‍ക്കതിരെ ശക്തമായ പ്രക്ഷോഭമായി കോണ്‍ഗ്രസ് തെരുവിലേക്കിറങ്ങുന്നുവെന്ന് സോണിയാഗാന്ധി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു. ഇന്ധന വിലവര്‍ധനവും വളത്തിന്‍റെയും മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയുടെ വില താങ്ങാനാകാത്ത നിലയിലേക്ക് പോയിരിക്കുന്നു. ഭിന്നിപ്പും ധ്രുവീകരണവും ബിജെപിയുടെ അജണ്ടയെന്നും അവർ വിമർശിച്ചു.

കേന്ദ്രസര്‍ക്കാരിന്‍റെ ജനദ്രോഹ നയത്തിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി സംഘടിപ്പിച്ച മെഹന്‍ഗായ് മുക്ത ഭാരത് അഭിയാന്‍ പരിപാടി ജനങ്ങള്‍ ഏറ്റെടുത്തു. ഭരണാധികാരികള്‍ പ്രതിപക്ഷത്തെയും തൊഴിലാളികളെയും ലക്ഷ്യമിടുന്നു. ഭരണകൂടത്തിന്‍റെ ഭീക്ഷണിയും കുതന്ത്രങ്ങളും കോണ്‍ഗ്രസിനെ ഭയപ്പെടുത്തില്ലെന്നും സോണി ഗാന്ധി പറഞ്ഞു.
യുപിഎ സര്‍ക്കാരിന്‍റെ  കാലത്ത് അവഷ്‌കരിച്ച തൊഴില്‍ ഉറപ്പ് പദ്ധതിയും ഭക്ഷ്യസുരക്ഷാ നിയമവും ഈ പ്രതിസന്ധി കാലത്ത് ജനകോടികളുടെ ആശ്വാസമായി മാറി. കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ ഉറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ കൂലി നല്‍കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.

തൊഴില്‍ ഭേദഗതി ചെയ്ത് തൊഴിലാളികളെ ദ്രോഹിക്കുന്നു. ജീവനക്കാരുടെ പി.എഫ് പലിയ നിരക്ക് വെട്ടിക്കുറച്ച നടപടി അംഗീകരിക്കാനാകില്ലെന്നും സോണി ഗാന്ധി പറഞ്ഞു. സമീപകാല തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ നിരാശപ്പെടുത്തി. സംഘടനയെ  ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് ധാരാളം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചു. എല്ലാതലത്തിലുമുള്ള സംഘടനയുടെ ഐക്യം പരമ പ്രധാനമാണെന്നും സോണിയ ചൂണ്ടിക്കാട്ടി. രാജ്യസഭ കാലാവധി പൂര്‍ത്തിയാക്കിയ എ.കെ ആന്‍റണിയുള്‍പ്പെടെയുള്ള നേതാകള്‍ക്ക് സോണിയാ ഗാന്ധി നന്ദി അറിയിച്ചു.