ന്യൂഡൽഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ രാഷ്ട്രപതിയെ ക്ഷണിക്കാത്തത് രാജ്യത്തിന്‍റെ പരമോന്നത ഭരണഘടനാ പദവിയോടുള്ള അവഹേളനമെന്ന് രാഹുല്‍ ഗാന്ധി. പാർലമെന്‍റ് ഈഗോയുടെ ഇഷ്ടികകൊണ്ടല്ല, ഭരണഘടനാ മൂല്യങ്ങളാൽ നിർമ്മിച്ചതാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
“പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യാനും ചടങ്ങില്‍ പങ്കെടുക്കാനും രാഷ്ട്രപതിയെ ക്ഷണിക്കാത്തത് രാജ്യത്തിന്‍റെ പരമോന്നത ഭരണഘടനാ പദവിക്ക് അപമാനമാണ്. പാർലമെന്‍റ് ഈഗോയുടെ ഇഷ്ടികകൊണ്ടല്ല, ഭരണഘടനാ മൂല്യങ്ങളാൽ നിർമ്മിച്ചതാണ്” – രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
അതേസമയം പുതിയ പാര്‍ലമെന്‍റ് മന്ദിരം രാഷ്ട്രപതിയെ ഒഴിവാക്കി പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ പ്രതിഷേധം കനക്കുകയാണ്. കോണ്‍ഗ്രസ് അടക്കമുള്ള 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.