വയനാട്ടില്‍ ശക്തമായ മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; വീട്ടുകാർ ഓടിരക്ഷപ്പെട്ടു

Sunday, July 23, 2023

 

വയനാട്: ശക്തമായ കാറ്റിലും മഴയിലും മരം ഒടിഞ്ഞുവീണ് വീടിന്‍റെ മേൽക്കൂര തകർന്നു. തവിഞ്ഞാൽ പഞ്ചായത്തിലെ കുളത്തോട് ചിക്കൊല്ലി പണിയ കോളനിയിലെ ഉഷയുടെ വീടിന്‍റെ മുകളിലേക്കാണ് മരം ഒടിഞ്ഞുവീണത്. ഈ സമയം ഉഷയടക്കം ഏഴോളം കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നു. ഇവര്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരെ താൽക്കാലികമായി കുളത്തടയിലുള്ള പൂർണിമ ക്ലബ്ബിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. തഹസിൽദാരുടെ നേതൃത്വത്തിൽ കാരുണ്യ റെസ്ക്യൂ ടീം എത്തി മരം മുറിച്ചു നീക്കി. വീട് അറ്റകുറ്റപ്പണി ചെയ്തു വാസയോഗ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.