വൈക്കം വെള്ളൂരിൽ മൂവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കളായ മൂന്നുപേർ മുങ്ങി മരിച്ചു

Jaihind Webdesk
Sunday, August 6, 2023

കോട്ടയം : വൈക്കം വെള്ളൂരിൽ മൂവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കളായ മൂന്നുപേർ മരിച്ചു.  അരയൻകാവ് സ്വദേശി മുണ്ടക്കൽ ജോൺസൺ (55) ജോൺസൺന്‍റെ സഹോദരിയുടെ മകൻ അലോഷ്യസ് (16) സഹോദരന്‍റെ മകൾ ജിസ്മോൾ(15) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ ചെറുകര പാലത്തിന് സമീപമായിരുന്നു അപകടം. അരയൻകാവ് സ്വദേശികളായ ബന്ധുക്കൾ വിദേശത്തുനിന്ന് എത്തിയതിനെ തുടർന്ന് സ്ഥലത്ത് കുളിക്കാൻ എത്തിയതാണ്. ആറുപേരാണ് ഇവിടെ കുളിക്കാൻ ഇറങ്ങിയത് , ഇവരിൽ മൂന്നുപേരാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്.
തലയോലപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലേക്ക് മരിച്ച മൂന്നു പേരുടെയും മൃതദേഹങ്ങൾ മാറ്റി.