തൃശൂരില്‍ ബിജെപി പഞ്ചായത്ത് അംഗത്തെ കാപ്പ ചുമത്തി നാടുകടത്തി; വധശ്രമം അടക്കമുള്ള കേസുകളില്‍ പ്രതി

Jaihind Webdesk
Tuesday, June 18, 2024

 

തൃശൂർ: ബിജെപിയുടെ പഞ്ചായത്തം​ഗത്തെ കാപ്പ ചുമത്തി നാടുകടത്തി. പടിയൂർ പഞ്ചായത്തിലെ 11-ാം വാർഡ് അം​ഗം ശ്രീജിത്ത് മണ്ണായിയെ ആണ് നാടുകടത്തിയത്. ഇയാള്‍ പൊറത്തിശേരി ഹെൽത്ത് സെന്‍ററിലെ വനിതാ ഡോക്ടറെ അക്രമിച്ച കേസിലെ പ്രതിയാണ്. വധശ്രമം ഉൾപ്പടെ നിരവധി കേസുകൾ ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്ന് റൂറൽ എസ്പിയുടെ ഉത്തരവിൽ പറയുന്നു. ആറുമാസത്തേക്കാണ് നാടുകടത്തൽ.