നവകേരള സദസില്‍ പി.വി. അൻവർ എംഎൽഎക്കെതിരെ പരാതി

Jaihind Webdesk
Tuesday, November 28, 2023

 

മലപ്പുറം: നവകേരള സദസിൽ പി.വി. അൻവർ എംഎൽഎക്കെതിരെ പരാതി. ഭൂപരിഷ്കരണ നിയമം ലംഘിച്ച് അൻവർ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ഭൂമി കണ്ടു കെട്ടണമെന്ന താലൂക് ലാന്‍ഡ് ബോർഡ്‌ ഉത്തരവ് റെവന്യു ഉദ്യോഗസ്ഥർ നടപ്പാക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. അനധികൃത ഭൂമി കണ്ടുകെട്ടി ആദിവാസികൾക്ക് വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ കെ.വി. ഷാജിയാണ് വള്ളിക്കുന്ന് മണ്ഡലം നവകേരള സദസിൽ പരാതി നൽകിയത്. നേരത്തെ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെയും നവകേരള സദസിൽ പരാതി നൽകിയിരുന്നു.