ഷുഹൈബിനെ അനുസ്മരിച്ച് ജന്മനാട്; ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി കെപിസിസി പ്രസിഡന്‍റ്

Jaihind Webdesk
Saturday, February 12, 2022

കണ്ണൂർ: നാലാം രക്തസാക്ഷിത്വ ദിനത്തിൽ ഷുഹൈബിനെ അനുസ്മരിച്ച് ജന്മനാടായ കണ്ണൂർ. കണ്ണൂർ എടയന്നൂരിൽ നടന്ന ഷുഹൈബ് അനുസ്മരണച്ചടങ്ങിന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി നേതൃത്വം നൽകി.

ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്, സതീശൻ പാച്ചേനി, ഷുഹൈബിന്‍റെ പിതാവ് മുഹമ്മദ് തുടങ്ങിയവർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഡിസിസി ഓഫീസിൽ യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി, സുധീപ് ജെയിംസ്, കമൽജിത്ത്, വിനേഷ് ചുള്ള്യാൻ തുടങ്ങിയവർ നേതൃത്വം നൽകി.