മലപ്പുറത്ത് കോണ്‍ഗ്രസിലേക്ക് ഇടതുപക്ഷം വിട്ട പ്രവർത്തകരുടെ ഒഴുക്ക് തുടരുന്നു

Jaihind Webdesk
Sunday, January 7, 2024

 

മലപ്പുറം: ഫാസിസത്തിനെതിരെ പോരാടാൻ കോൺഗ്രസ് നേതൃത്വം അനിവാര്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് മലപ്പുറത്ത് ഇടതുപക്ഷം വിട്ട് പ്രവർത്തകർ കോൺഗ്രസിലേക്ക് ഒഴുക്ക് തുടരുന്നു. അബ്ദുറഹ്മാൻ, സിദ്ദിഖ്, മുജ്തബ ആദില്‍, മുഹ്സിൻ, ഫാത്തിമ, ജമീൽ എന്നിവരാണ് കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേർന്നത്.

രാജ്യത്തെ ദുർഭരണത്തിനെതിരെ പോരാടാൻ രാഹുൽ ഗാന്ധിയുടെ കരങ്ങളെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കോൺഗ്രസിലേക്ക് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചുകൊണ്ട് എ.പി. അനിൽകുമാർ എംഎൽഎ പറഞ്ഞു. ചടങ്ങിൽ അസീസ് ചീരാൻതൊടി, അജ്മൽ ആനത്താൻ, തുടങ്ങിയവർ പങ്കെടുത്തു.