മലപ്പുറത്ത് പതിനേഴുകാരി യൂട്യൂബ് നോക്കി വീട്ടില്‍ പ്രസവിച്ചു, ആരുമറിഞ്ഞില്ല! പീഡിപ്പിച്ച അയല്‍വാസി അറസ്റ്റിൽ

Jaihind Webdesk
Wednesday, October 27, 2021

 

മലപ്പുറത്ത് യൂട്യൂബ് നോക്കി പതിനേഴുകാരി വീട്ടിലെ മുറിക്കുള്ളിൽ പ്രസവിച്ചു. മലപ്പുറം കോട്ടക്കൽ ആണ് സംഭവം. വീട്ടുകാരിൽ നിന്നും ഗർഭം ഒളിച്ചുവെച്ച പെൺകുട്ടി പ്രസവിച്ചതും പ്രസവ ശേഷം പൊക്കിൾക്കൊടി മുറിച്ചതും യൂട്യൂബ് നോക്കിയാണ്.

പെൺകുട്ടിയെ ഗർഭിണിയാക്കിയ 21 കാരനെ പോക്സോ നിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയും കുഞ്ഞും മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്. പെൺകുട്ടിയുടെ പിതാവ് സുരക്ഷാ ജോലിക്കാരൻ ആണ്. രാത്രി ഡ്യൂട്ടി ആണ് പതിവ്. അമ്മയുടെ കണ്ണിന് കാഴ്ച സംബന്ധമായ പ്രശ്നങ്ങളും ഉണ്ട്. വിവാഹിതയായ സഹോദരിയും വിദ്യാർത്ഥിയായ സഹോദരനും വീട്ടിൽ വരാറും ഇല്ല.

*പ്രതീകാത്മക ചിത്രം