കോട്ടയത്ത് നിയന്ത്രണം വിട്ട വണ്ടി മക്ഡൊണാള്‍ഡ് ഷോപ്പിലേക്ക് പാഞ്ഞുകയറി; ഡ്രൈവർക്ക് ഗുരുതര പരിക്ക്

Jaihind Webdesk
Saturday, March 2, 2024

 

കോട്ടയം:  എംസി റോഡിൽ കുമാരനല്ലൂരിൽ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് ടിപ്പർ കടയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് അപകടം. കോട്ടയത്തു നിന്ന് ഏറ്റുമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ടിപ്പർ കുമാരനല്ലൂരിലെ മക്ഡൊണാൾഡ്സ് ഷോപ്പിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

അപകടത്തെ തുടർന്ന് വണ്ടിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ചേർന്ന് വാഹനത്തിന്‍റെ മുൻഭാഗം പൊളിച്ചാണ് പുറത്തെടുത്തത്. ഡ്രൈവറുടെ കാലിന് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ മക്ഡൊണാൾഡ്സ് ഷോപ്പിന്‍റെ ഗ്ലാസ് വാതിലും തകർന്നു. കടയ്ക്കുള്ളിൽ ജീവനക്കാർ ഉണ്ടായിരുന്നുവെങ്കിലും മറ്റ് അത്യാഹിതങ്ങൾ ഉണ്ടാകാതിരുന്നത് ആശ്വാസമായി.