ഇനി കോണ്‍ഗ്രസ് കാലം; കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഏക ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Saturday, May 20, 2023

ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 12.30 ന് കാണ്ഠീരവ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കും. ഗവർണർ തവർചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും.

എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ,  സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, എന്നിവര്‍ക്കു പുറമെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തുടങ്ങി പ്രതിപക്ഷ നേതൃനിരയിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. 20 പേര്‍ മന്ത്രി സ്ഥാനത്തേക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.

കോണ്‍ഗ്രസിന്‍റെ മിന്നുന്ന വിജയത്തോടെ ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക് ഒരു സംസ്ഥാനത്തും ഭരണമില്ലാതായിരിക്കുകയാണ്. അഴിമതിയുടെ കാലം അവസാനിച്ച് ഇനി ജനപക്ഷ സര്‍ക്കാരിലൂടെ കോണ്‍ഗ്രസ് കാലമാണ് കര്‍ണാടകയില്‍.