ഛണ്ഡിഗഡ് : കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനിടെ ഹരിയാനയിലെ കര്‍ണാലില്‍ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ജില്‍ മൂന്ന് കര്‍ഷകര്‍ക്ക് ഗുരുതര പരിക്കേറ്റു. പ്രതിഷേധം സമാധാനപരമായിട്ടും പൊലീസ് അതിക്രൂരമായി പെരുമാറിയതായി കര്‍ഷകര്‍. കര്‍ഷകര്‍ക്ക് നേരെയുള്ള പൊലീസ് അക്രമത്തില്‍ രാജ്യം ലജ്ജിക്കുന്നു എന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
മാര്‍ച്ച് തടഞ്ഞ് പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റു. ഹരിയാന പൊലീസിന്റെ യഥാര്‍ഥ മുഖമാണ് വ്യക്തമായതെന്ന് കര്‍ഷക സംഘടന നേതാവ് യോഗേന്ദ്ര യാദവ് പ്രതികരിച്ചു. കര്‍ഷകര്‍ക്ക് നേരെയുള്ള പൊലീസ് അക്രമത്തില്‍ രാജ്യം ലജ്ജിക്കുന്നു എന്ന് രാഹുല്‍ ഗാന്ധിയും അവകാശങ്ങള്‍ക്കായി പോരാടുന്ന കര്‍ഷകര്‍ക്ക് നേരെയുള്ള ആക്രമണം ബിജെപി സര്‍ക്കാരിന്റെ ശവപ്പെട്ടിയിലെ ആണികളായി മാറുമെന്ന് പ്രിയങ്ക ഗാന്ധിയും ട്വീറ്റ് ചെയ്തു. സബ് ഡിവിഷ്ണല്‍ മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരമായിരുന്നു ലാത്തിച്ചാര്‍ജെന്നാണ് ആരോപണം.