കണ്ണൂരില്‍ വീണ്ടും ബോംബ്; പാടത്ത് ബക്കറ്റില്‍ സൂക്ഷിച്ച 9 ബോംബുകള്‍ കണ്ടെടുത്തു

Jaihind Webdesk
Wednesday, April 24, 2024

 

കണ്ണൂർ: മട്ടന്നൂർ കോളാരിയിൽ ഒമ്പത് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. സ്വകാര്യ വ്യക്തിയുടെ പാടത്താണ് രണ്ട് ബക്കറ്റിലായി സൂക്ഷിച്ച ബോംബുകൾ കണ്ടെത്തിയത്. വയലിൽ പുല്ലരിയാൻ പോയ സ്ത്രീ ബോംബുകൾ കണ്ട് നാട്ടുകാരെയും തുടർന്ന് പോലീസിലും അറിയിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ബോംബുകള്‍ നിർവീര്യമാക്കി. പെയിന്‍റ് ബക്കറ്റുകള്‍ക്കുള്ളിലായിരുന്നു ബോംബുകള്‍ സൂക്ഷിച്ചിരുന്നത്.

 

*പ്രതീകാത്മക ചിത്രം