ഇടുക്കിയില്‍ ട്രാവലർ മറിഞ്ഞ് പിഞ്ചുകുഞ്ഞടക്കം മൂന്നു മരണം; നിരവധി പേർക്ക് പരിക്ക്

Tuesday, March 19, 2024

 

ഇടുക്കി: മാങ്കുളത്ത് ട്രാവലർ മറിഞ്ഞ് കുട്ടിയടക്കം മൂന്നു പേർ മരിച്ചു. അപകടത്തില്‍ 11 പേർക്ക് പരിക്കേറ്റിറ്റുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമായി. ഇടുക്കി മാങ്കുളം ആനക്കുളം റൂട്ടിൽ പേമരം വളവിൽ ആണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

മരിച്ച കുട്ടിയുടെയും പുരുഷന്‍റെയും മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. ക്രാഷ് ബാരിയർ തകർത്ത് വാഹനം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ വിവിധ വാഹനങ്ങളിലായി അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുനെൽവേലി അജന്ത പ്രഷർ കുക്കർ കമ്പനിയിലെ ജീവനക്കാർ ആണ് അപകടത്തിൽപ്പെട്ടത്.