കൊല്‍ക്കത്ത : പശ്ചിമ ബംഗാളിൽ സിപിഎം എംഎൽഎ തപ്സി മൊണ്ഡല്‍ ഉള്‍പ്പടെ 11 എഎല്‍എമാര്‍ ബിജെപിയില്‍ ചേർന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എഎല്‍എമാരായ സുവേന്ദു അധികാരി, ബിശ്വജിത് കുണ്ഡു, ബനശ്രീ മൈതി, സൈകത് പഞ്ജ, ശില്ബിന്ദ്ര ദത്ത, സുക്ര മുണ്ഡ, ശ്യാമപ്രസാദ് മുഖര്‍ജി എന്നിവരാണ് ബിജെപിയിൽ അംഗത്വമെടുത്തത്.
സിപിഐ എംഎൽഎ അശോക് ദിണ്ഡയും സിപിഎം ടിക്കറ്റില്‍ ജയിച്ച് പിന്നീട് തൃണമൂലില്‍ ചേര്‍ന്ന ദീപാലി വിശ്വാസും ബിജെപി അംഗത്വം സ്വീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായിൽ നിന്നാണ് ബിജെപി പ്രാഥമിക അംഗത്വം എംഎൽഎ മാർ സ്വീകരിച്ചത്.