ആലപ്പുഴയില്‍ സ്വകാര്യ ബസും പിക്കപ്പ്‌ വാനും കൂട്ടി ഇടിച്ച് അപകടം; 8 പേർക്ക് പരിക്ക്

Jaihind Webdesk
Wednesday, May 29, 2024

 

ആലപ്പുഴ: സ്വകാര്യ ബസും പിക്കപ്പ്‌ വാനും കൂട്ടി ഇടിച്ചു 8 പേർക്ക് പരിക്ക്. കൊച്ചിയിലേക്ക് പോയ ശരണ്യ ബസും മീൻ കയറ്റി വന്ന പിക് അപ്പ്‌ വാനുമാണ് അപകടത്തില്‍ പെട്ടത്. രാവിലെ 8 മണിയോടെ ആയിരുന്നു അപകടം. ബസിലെ  യാത്രകാരുടെ പരുക്ക് ഗുരുതരമല്ല. സാരമായ പരിക്കുകളോടെ വാൻ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാൻ തലകീഴായി മറിഞ്ഞ് ഒരു മണിക്കൂർ ദേശീയ പാതയിൽ ഗതാഗതം മുടങ്ങി.