ഇന്ത്യ-പാക് യുദ്ധമുണ്ടായാൽ ആത്മഹത്യാപരമായിരിക്കുമെന്ന് ഇമ്രാൻ ഖാൻ

അണ്വായുധ രാഷ്ട്രങ്ങളായ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ ആത്മഹത്യാപരമായിരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സമാധനശ്രമങ്ങളോട് ഇന്ത്യ പ്രതികരിക്കുന്നില്ലെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. തുർക്കി വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ശീതയുദ്ധം പോലും ഇരു രാജ്യങ്ങളുടെയും താൽപര്യത്തിനു നന്നല്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകളാണ് ഏകവഴി. എന്നാൽ തൻറെ സമാധാന നീക്കങ്ങളോട് ഇന്ത്യ പ്രതികരിക്കുന്നില്ലെന്നും ഇമ്രാൻ പറഞ്ഞു. ഭീകരപ്രവർത്തനവും സമാധാന ചർച്ചയും ഒന്നിച്ചുപോവില്ലെന്നാണ് ഇന്ത്യൻ നിലപാട്.

സമാധാന ശ്രമങ്ങളിലേക്ക് ഇന്ത്യ ഒരു ചുവടു വച്ചാൽ രണ്ടു ചുവടു വയ്ക്കാൻ പാക്കിസ്ഥാൻ തയാറാണ്. എന്നാൽ സമാധാന ചർച്ചകൾക്കുള്ള പാക്കിസ്ഥാൻറെ ക്ഷണം ഇന്ത്യ പലതവണ നിരസിച്ചെന്നും ഇമ്രാൻ പറഞ്ഞു.
ആണവശക്തികൾ തമ്മിൽ യുദ്ധം ചെയ്യുന്നത് ആത്മഹത്യക്കു തുല്യമാണ്. പരസ്പര ചർച്ചകളിലൂടെയാവണം പ്രശ്നങ്ങൾക്കു പരിഹാരം കാണേണ്ടത് പാക് പ്രധാനമന്ത്രി പറഞ്ഞു.

Pakistanimran khan
Comments (0)
Add Comment