പൗരത്വ നിയമവും എൻആർസിയും നടപ്പാക്കിയാൽ ഇന്ത്യയുടെ ആത്മാവ് നശിക്കുമെന്ന് എ.കെ ആന്‍റണി

പൗരത്വ നിയമവും എൻആർസിയും നടപ്പാക്കിയാൽ ഇന്ത്യയുടെ ആത്മാവ് നശിക്കുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി. കോൺഗ്രസ് ഒരു കാലത്തും പൗരത്വ നിയമത്തെ അനുകൂലിക്കില്ല. പ്രധാനമന്ത്രിയും അമിത് ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു എന്നും എ.കെ ആന്‍റണി പറഞ്ഞു. ഭരണഘടനയുടെ ആത്മാവ് നശിപ്പിക്കുന്ന പൗരത്വനിയമം കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്നും അതിനെതിരെ ദേശീയതലത്തില്‍ എല്ലാവിഭാഗം ജനങ്ങളേയും അണിനിരത്തി വിപുലമായ പ്രക്ഷോഭം നടത്തുമെന്നും എ.കെ.ആന്‍റണി ഡല്‍ഹിയില്‍ പറഞ്ഞു.

ദേശീയ പൗരത്വ റജിസ്റ്റര്‍ കേന്ദ്രമന്ത്രിസഭയിലോ പാര്‍ലമെന്‍റിലോ ചര്‍ച്ചചെയ്തിട്ടില്ലെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന നുണയാണെന്നും എ.കെ.ആന്‍റണി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ തന്നെ എന്‍ആര്‍സി നടപ്പാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. കേന്ദ്രമന്ത്രിസഭ അംഗീകരിച്ച് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചതാണ് നയപ്രഖ്യാപനം. ഭരണഘടനയുടെ ആത്മാവ് നശിപ്പിക്കുന്ന പൗരത്വനിയമം കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനെതിരെ ദേശീയതലത്തില്‍ എല്ലാവിഭാഗം ജനങ്ങളേയും അണിനിരത്തി വിപുലമായ പ്രക്ഷോഭം നടത്തുമെന്നും ആന്റണി ഡല്‍ഹിയില്‍ പറഞ്ഞു.

AK Antony
Comments (0)
Add Comment