പേരാമ്പ്രയില്‍ ഷാഫി പറമ്പിലിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതിനെ കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല അപലപിച്ചു. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പേരാമ്പ്രയില്‍ സമാധാനന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഷാഫി പറമ്പില്‍ എംപി അടക്കമുള്ളവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. ഈ കിരാത നടപടിയെ അതിശക്തമായി അപലപിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംപി ആണെന്നറിയാമായിരുന്നിട്ടും ആ പരിഗണന പോലും കൊടുക്കാതെ മര്‍ദ്ദിക്കുകയായിരുന്നു. ഷാഫിയുടെ പരിപാടികള്‍ കലക്കാന്‍ ഡിവൈഎഫ്‌ഐയും ബിജെപിയും കാലങ്ങളായി ശ്രമിച്ചുവരികയാണ്. അതിന്റെ തുടര്‍ച്ചയാണ് ഈ പോലീസ് അതിക്രമമെന്നും ഇതിന് നേതൃത്വം നല്‍കിയ മുഴുവന്‍ പോലീസുകാര്‍ക്കെതിരെയും അതിശക്തമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.