ആരോഗ്യ പരിപാലന സന്ദേശവുമായി ഐഎംഎ തിരുവനന്തപുരം ശാഖ ; ലോകാരോഗ്യദിനത്തില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു

Jaihind Webdesk
Wednesday, April 7, 2021

തിരുവനന്തപുരം : ഐ.എം.എ തിരുവനന്തപുരം ശാഖയുടെ നേതൃത്യത്തിൽ ലോകാരോഗ്യദിനം പ്രമാണിച്ച് ആരോഗ്യ പരിപാലനത്തിന് വേണ്ടി ബൈക്ക് റാലി സംഘടിപ്പിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തിരുവന്തപുരം ശാഖയും സൂപ്പർബൈക്കേഴ്സ് കേരളയും സംഘടിതമായാണ് പരിപാടി സംഘടിപ്പിച്ചത്. മാനവീയം വീഥി മുതൽ ശംഖുംമുഖം വരെയും തിരിച്ചും ഏകദേശം ഇരുപത്തി അഞ്ചോളം ബൈക്കുകളിലായി ഡോക്ടർമാരും മറ്റു ആരോഗ്യപ്രവർത്തകരും ബൈക്ക് റാലി നടത്തി.

കേരള ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. പി. ഗോപികുമാർ ബൈക്ക് റാലി ഫ്ളാഗ് ഓഫ് ചെയ്തു. ഡോ. പ്രശാന്ത് സി.വി, ഐ.എം.എ തിരുവനന്തപുരം ജില്ലാ ഘടകം പ്രസിഡന്‍റ്  ഡോ. സിബി കുരിയൻ ഫിലിപ്പ്, തിരുവനന്തപുരം ജില്ലാ ഐഎംഎ സെക്രട്ടറി ഡോ. ആർ.സി ശ്രീകുമാർ, ഡോ. സുരേഷ് കുമാർ, ഡോ. ബെന്നറ്റ് സയലം ഡോ. ശ്രീജിത് ആർ, സൂപ്പർബൈക്കേഴ്സ് കേരള സംസ്ഥാന കൺവീനർ അത്വിക് ഭാസ്കർ, സാമുവൽ ജോർജ് തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ പരിപാലന ബോധവത്കരണ പ്ലക്കാർഡുകളുമായാണ് റാലി സംഘടിപ്പിച്ചത്.