കൊവിഡ് രോഗചികിത്സയെ കുറിച്ചും രോഗവ്യാപനത്തെ കുറിച്ചും സർക്കാർ മറച്ചുവയ്ക്കുന്നു : ഐഎംഎ

Jaihind News Bureau
Monday, May 25, 2020

കൊവിഡ് രോഗവ്യാപനത്തെ കുറിച്ചുള്ള വിവരങ്ങള്‍ കേരള സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നുവെന്ന ആരോപണവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ (ഐഎംഎ) കത്ത്. രോഗവുമായി ബന്ധപ്പെട്ട ഒരു പഠനവും സംസ്ഥാനത്ത് നടക്കുന്നില്ലെന്നും രോഗ ചികിത്സയെ കുറിച്ചും ഐഎംഎ ആരോപണമുന്നയിക്കുന്നു. തിരിച്ചെത്തുന്ന പ്രവാസി – മറുനാടൻ മലയാളികളുടെ എണ്ണം നിയന്ത്രിക്കണമെന്ന നിർദേശവും ഐഎംഎ മുന്നോട്ടുവയ്ക്കുന്നു. ഹോട്ട്സ്പോട്ടുകളിൽ നിന്നും കണ്ടെയ്ൻമെൻറ് സോണുകളിൽ നിന്നും ആളുകൾ എത്തുന്നതും രോഗവ്യാപന സാധ്യത വർദ്ധിപ്പിക്കും. പുറത്തുനിന്നുള്ള വരെ എത്തിക്കുന്നതിനുള്ള ഉള്ള നിലവിലെ ക്രമീകരണങ്ങൾ അശാസ്ത്രീയമാണെന്നും ഐഎംഎ ചൂണ്ടിക്കാട്ടി. ആരോഗ്യ പ്രവർത്തകർക്ക് രോഗബാധ സ്ഥിരീകരിക്കുന്നതിൽ ആശങ്കയുണ്ടെന്നും കൊവിഡ് രോഗചികിത്സയെ കുറിച്ചും രോഗവ്യാപനത്തെ കുറിച്ചും സർക്കാർ മറച്ചുവയ്ക്കുന്നുവെന്നും ഐഎംഎ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.

തീവ്ര ബാധിത മേഖലകളിൽ നിന്ന് സംസ്ഥാനത്തേക്ക് ആളുകൾ വരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണം. വീട്ടിലെ നിയന്ത്രണത്തിൽ പിഴവ് ഉണ്ടായാൽ സമൂഹ വ്യാപനത്തിന് വഴിവയ്ക്കും അതുകൊണ്ട് സർക്കാർ കേന്ദ്രങ്ങളിൽ തന്നെ നിർബന്ധിത നിരീക്ഷണം ഏർപ്പെടുത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിക്കുന്നതിൽ ആശങ്കയുണ്ട്. പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും സ്വകാര്യ ലാബുകളിലും പരിശോധന സൗകര്യം കൂട്ടെണ്ണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.

അതേസമയം കൊവിഡ് രോഗത്തെക്കുറിച്ചും രോഗവ്യാപനത്തിന് കുറിച്ച് സംസ്ഥാന സർക്കാർ കാര്യങ്ങൾ മറച്ചുവെയ്ക്കുന്നു വിമർശനവും ഐഎംഎ ഉന്നയിച്ചു. ചികിത്സാരീതികൾ രോഗങ്ങളുടെ വിവരങ്ങൾ രോഗവ്യാപന വിവരങ്ങൾ എന്നിവ പല തവണ ഐഎംഎ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും ഇത്തരം വിവരങ്ങൾ സംസ്ഥാനത്തെ ഡോക്ടർ സമൂഹത്തിന് ലഭ്യമാക്കണമെന്നും സർക്കാർ തന്നെ ഇക്കാര്യത്തിൽ വിശദ പഠനം നടത്തണമെന്നും ഐഎംഎ നൽകിയ കത്തിൽ ആവശ്യപ്പെട്ടു.