‘സര്‍ക്കാര്‍ തീരുമാനം അനവസരത്തില്‍’ ; ബക്രീദ് ഇളവുകളില്‍ ആശങ്ക അറിയിച്ച് ഐഎംഎ

Jaihind Webdesk
Sunday, July 18, 2021

ന്യൂഡല്‍ഹി : ബക്രീദിനോടനുബന്ധിച്ച് സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഐഎംഎ. സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്ന് ഐഎംഎ പ്രസ്താവനയില്‍ പറഞ്ഞു. അനവസരത്തില്‍ കേരളമെടുത്ത അനാവശ്യ തീരുമാനം ദൗര്‍ഭാഗ്യകരമാണ്. ഇളവുകള്‍ നല്‍കിക്കൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.