വയനാട്ടില്‍ അനധികൃത മരംമുറി; വനംവകുപ്പ് പരിശോധന നടത്തി, മരങ്ങളും കടത്താൻ ഉപയോഗിച്ച വാഹനവും പിടികൂടി

Jaihind Webdesk
Tuesday, March 26, 2024

കല്‍പ്പറ്റ: വയനാട്ടില്‍ അനധികൃത മരംമുറി. ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയില്‍ നിന്നാണ്  അനധികൃത  മരംമുറി നടന്നത്. മരം മുറി നടന്നത് സുഗന്ധഗിരി ചെന്നായ് കവലയില്‍. 50ലധികം മരങ്ങളാണ് മുറിച്ചത്. 30 മരങ്ങള്‍ സ്ഥലത്ത് നിന്നും കടത്തി.

1986 ൽ സുഗന്ധഗിരി കാർഡമം പ്രൊജക്റ്റ് ഭാഗമായി ആദിവാസികള്‍ക്ക് പതിച്ചുകൊടുത്ത ഭൂമിയിലാണ് അനധികൃത മരംമുറി നടന്നത്. വനംവകുപ്പ് നടത്തിയ പരിശോധനയിൽ മരങ്ങളും കടത്താൻ ഉപയോഗിച്ച വാഹനവും പിടികൂടി.  വെൺതേക്ക്, അയിനി, പാല, ആഫ്രിക്കൻ ചോല മരങ്ങളാണ് മുറിച്ചു കടത്തിയത്. സംഭവത്തിൽ ആറു പേർക്കെതിരെ കേസ് എടുത്തു.ലോറി ഉപയോഗിച്ചാണ് കടത്താന്‍ ശ്രമിച്ചത്.