മലപ്പുറം വളാഞ്ചേരിയില്‍ അനധികൃത സ്ഫോടകശേഖരം പിടികൂടി

Jaihind Webdesk
Saturday, March 30, 2024

 

മലപ്പുറം: വളാഞ്ചേരിയില്‍ പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന അനധികൃത സ്ഫോടക ശേഖരം പിടികൂടി. 4 പോലീസ് കസ്റ്റഡിയിലെടുത്തു. 1125 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 4000 ഡിറ്റണേറ്റർ, 3340 ഇലക്ട്രിക് ഡിറ്റണേറ്റർ, 1820 സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പിടികൂടിയത്. വളാഞ്ചേരി പോലീസാണ് സ്ഫോടകവസ്തുക്കള്‍ പിടികൂടിയത്.