
കലൂര്‍ സ്റ്റേഡിയം കയ്യേറി അനധികൃത നിര്‍മാണം നടത്തിയ സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിനും ജി സി ഡി എ ചെയര്‍മാന്‍ ചന്ദ്രന്‍ പിള്ളക്കുമെതിരേ പൊലീസില്‍ കോണ്‍ഗ്രസ് പരാതി നല്‍കി. എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
പൊതു സ്ഥലം കയ്യേറി, പൊത് സ്വത്ത് അനധികൃതമായി നീക്കം ചെയ്തു, അനധികൃത നിര്‍മാണ പ്രവര്‍ത്തനം നടത്തി തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്ത പ്രതികള്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. അനധികൃതമായാണ് സ്റ്റേഡിയം കൈമാറിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സ്റ്റേഡിയത്തിലെ സീറ്റും ലൈറ്റും അനധികൃതമായി നീക്കം ചെയ്തു, പൊതു സ്ഥലം കയ്യേറി അനധികൃത നിര്‍മാണം നടത്തി തുടങ്ങിയ കാര്യങ്ങളും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.