അനുമതി ഇല്ലാതെ നടത്തിയ ബ്ലോക്ക്‌ പഞ്ചായത്ത് സമാന്തര കമ്മ്യൂണിറ്റി കിച്ചൺ പൂട്ടി; സുതാര്യമല്ലാത്ത രീതിയിൽ വ്യാപക പണപ്പിരിവ് നടത്തിയതിനെതിരെ യു.ഡി.എഫ് നല്‍കിയ പരാതിയിലാണ് നടപടി

Jaihind News Bureau
Monday, April 6, 2020

ഗ്രാമപഞ്ചായത്തുകൾ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകൾ മാതൃകാപരമായി പ്രവർത്തിച്ചു വരുന്നതിനിടെ മലപ്പുറം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച സമാന്തര കമ്മ്യൂണിറ്റി കിച്ചൺ പൂട്ടി. സമാന്തര കമ്മ്യൂണിറ്റി കിച്ചണിന്‍റെ പേരിൽ സുതാര്യമല്ലാത്ത രീതിയിൽ വ്യാപകമായി പണപ്പിരിവ് നടത്തുന്നുണ്ടെന്നാരോപിച്ചു യു.ഡി.എഫ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി ചൂണ്ടിക്കാണിച്ച് ചീഫ് സെക്രട്ടറിക്കും ,ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു.ഇതിനെ തുടർന്നാണ് നടപടി അതേ സമയം ജില്ലാ ഭരണകൂടത്തിന്‍റെ അനുമതി ഇല്ലാതെ ആയിരുന്നു ബ്ലോക്ക്‌ പഞ്ചായത്ത് സമാന്തര കമ്മ്യൂണിറ്റി കിച്ചൺ നടത്തിയിരുന്നത്. പഞ്ചായത്തുകൾക്ക് മാത്രമാണ് കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിക്കാൻ അനുമതിയുള്ളത്.