സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിലും അനധികൃത നിയമനം; ഹൈക്കോടതിയുടെ ഉത്തരവ് മറികടന്ന് കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തി

തിരുവനന്തപുരം: ഹൈക്കോടതിയുടെ സ്റ്റേ നിലനില്‍ക്കെ ഉത്തരവ് മറികടന്ന് കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തി സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്. 16 ജീവനക്കാരെയാണ് കോടതി ഉത്തരവ് മറികടന്ന് അനധികൃതമായി സ്ഥിരപ്പെടുത്തിയത്. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജൂനിയര്‍ പ്രോഗ്രാമര്‍, ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികളിലാണ് ക്രമവിരുദ്ധമായി നിയമനം നടത്തിയത്.  18,000 മുതല്‍ 75,600 വരെയാണ് ഇവര്‍ക്ക് ശമ്പള ഇനത്തില്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

തിരുവനന്തപുരം നഗസഭയില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍റെ  അനധികൃത നിയമനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ നടക്കുമ്പോഴാണ്  യുവജന ക്ഷേമ ബോര്‍ഡിന്‍റെ അനധികൃത നിയമനങ്ങള്‍ പുറത്തു വരുന്നത്. ചരിത്രത്തിലാദ്യമായാണ് യുവജന ക്ഷേമ ബോര്‍ഡില്‍ താത്കാലിക ജോലിക്കാരെ സ്ഥിരപ്പെടുന്നത്.

 

Comments (0)
Add Comment