ഇലന്തൂർ ഇരട്ട നരബലി; പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

Jaihind Webdesk
Sunday, November 20, 2022

പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലി കേസിലെ  പത്മയുടെ മൃതദേഹം ഇന്ന് രാവിലെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന്  ബന്ധുക്കൾക്ക് കൈമാറി. മൃതദേഹം ഇന്ന് തന്നെ സ്വദേശമായ തമിഴ്നാട്ടിലെ ധർമപുരിയിലേക്ക് കൊണ്ടു പോകും. സംസ്കാരം വൈകിട്ട് നടത്തുമെന്ന് പത്മയുടെ മകൻ സെൽവരാജ് അറിയിച്ചു. പത്മയുടെ മൃതദേഹം വിട്ടു തരണമെന്ന് ആവശ്യപ്പെട്ട് മക്കളും ബന്ധുക്കളും മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കത്തയച്ചിരുന്നു. എന്നാൽ ഡിഎൻഎ പരിശോധന നടത്തിയതിനു ശേഷമേ മൃതദേഹങ്ങൾ വിട്ടു നൽകാൻ സാധിക്കുവെന്ന് അധികൃതർ അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിൽ പ്രതിയായ ഭഗവത് സിംഗിന്‍റെയും ഭാര്യ ലൈലയുടെയും വീട്ടിൽ നിന്ന് കണ്ടെത്തിയത് പത്മയുടെയും റോസിലിന്‍റെയും മൃതദേഹ അവശിഷ്ടങ്ങളാണെന്ന് തെളിഞ്ഞു. ഇതിന് പിന്നാലെയാണ് ഇന്ന് പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്.