വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ചാമ്പ്യന്‍ ഇഗ സ്യാംതെക്ക്. ഫൈനലില്‍ അമാന്‍ഡ അനിസിമോവയെ തകര്‍ത്താണ് കിരീട നേട്ടം സ്വന്തമാക്കിയത്. താരത്തിന്റെ ആദ്യ കിരീടം നേട്ടം കൂടിയാണിത്. ലോക ഒന്നാം നമ്പര്‍ താരം അരീന സബലേങ്കയെ ഉള്‍പ്പെടെ അട്ടിമറിച്ച് പുലിയേപ്പോലെ മുന്നേറിയെത്തിയ യുഎസ് താരം അമാന്‍ഡ അനിസിമോവയെ കലാശപ്പോരാട്ടത്തില്‍ തകര്‍ക്കുകയായിരുന്നു പോളണ്ടുകാരി. രാത്രി 8.30നാണ് മത്സരം നടന്നത്. ഇതോടെ വിംബിള്‍ഡിന്് പുതിയ ചാമ്പ്യനെയാണ് ലഭിച്ചത്.
കാര്യമായ ചെറുത്തുനില്‍പ്പിനു പോലും കെല്‍പ്പില്ലാതെ ഓള്‍ ഇംഗ്ലണ്ട് ക്ലബ് സെന്റര്‍ കോര്‍ട്ടില്‍ അമാന്‍ഡ അനിസിമോവ അതിവേഗം കീഴടങ്ങുകയായിരുന്നു. അനായാസ ജയത്തോടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്യാംതെക്കിന് കന്നി വിമ്പിള്‍ഡന്‍ കിരീടം സ്വന്തമായി. കലാശപ്പോരാട്ടത്തില്‍ 6-0, 6-0 എന്ന സ്‌കോറിനാണ് ഇഗയുടെ ഗംഭീര വിജയം. ആദ്യ സെറ്റ് ഏകപക്ഷീയമായി വെറും 25 മിനിറ്റുകൊണ്ട് സ്വന്തമാക്കിയപ്പോള്‍ത്തന്നെ മത്സരത്തിന്റെ ഗതി വ്യക്തമായിരുന്നു.