കൊവിഡ് വ്യാപനം തടയുന്നതിനായി കൂടുതൽ നിയന്ത്രണം ആവശ്യമായി വരും; ഹോട്ട്സ്പോട്ടിലുള്ളവർ പുറത്തിറങ്ങരുത് : ഐ ജി വിജയ് സാഖറെ

Jaihind News Bureau
Thursday, April 23, 2020

പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം കണ്ണൂരിൽ ചേർന്നു. ഐ ജി ഉൾപ്പടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
ഹോട്ട് സ്പോട്ടിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ എസ്ഐമാർ ഉൾപ്പടെയാണ് യോഗത്തിൽ പങ്കെടുത്തത്.കൊവിഡ് വ്യാപനം തടയുന്നതിനായി കൂടുതൽ നിയന്ത്രണം ആവശ്യമായി വരുമെന്ന് ഐ ജി വിജയ് സാഖറെ. ഹോട്ട്സ്പോട്ടിലുള്ളവർ പുറത്തിറങ്ങരുതെന്നും ഐ.ജിവിജയ് സാഖറെ

ഐ ജിമാരായ വിജയ് സാഖറെ, അശോക് യാദവ്, എസ് പി യതീഷ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്നത്. ഹോട്ട് സ്പോട്ടിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. രാവിലെ 9 മണിക്ക് ആരംഭിച്ച യോഗം ഉച്ചവരെ നീണ്ടുനിന്നു. കൊവിഡ് വ്യാപനം തടയുന്നതിനായി കൂടുതൽ നിയന്ത്രണം ആവശ്യമായി വരുമെന്ന് ഐ ജി വിജയ് സാഖറെ പറഞ്ഞു.

നിരീക്ഷണത്തിൽ ഉള്ളവർ പുറത്തിറങ്ങുന്നുണ്ടോ എന്ന് പ്രത്യേക ആപ്പ് വഴിപരിശോധിക്കും. ഡോക്ടർമാർ -ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് മാത്രമേ ഇളവ് നൽകാനാവു. ഹോട്ട്സ്പോട്ടുകളിൽ ഉള്ളവർ പുറത്തിറങ്ങരുതെന്നും വിജയ് സാഖറെ പറഞ്ഞു.

ജില്ലയിലെ 24 ഇടങ്ങളാണ് ഹോട്ട്സ്പോട്ടുകൾ.ഈ മേഖലയിൽ മരുന്ന് ഷോപ്പുകൾ ഒഴികെയുള്ള സ്ഥാപനങ്ങൾ ഒന്നും തന്നെ തുറന്ന് പ്രവർത്തിച്ചില്ല. റോഡിൽ ഇറങ്ങിയ വാഹനങ്ങളുടെ എണ്ണവും വളരെ കുറവായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ മുഴുവൻ റോഡുകളും പൊലീസ് സീൽ ചെയ്തിട്ടുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ പ്രത്യേക പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തിട്ടുണ്ട്.