ഐഎഫ്എഫ്കെ2022; സുവർണ്ണ ചകോരം ബൊളീവിയൻ ചിത്രമായ ‘ഉതാമ’യ്ക്ക്

Jaihind Webdesk
Friday, December 16, 2022

തിരുവനന്തപുരം:  27-ാംമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം പുരസ്കാരം  ബൊളീവിയൻ ചിത്രമായ ‘ഉതാമ’ നേടി . മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്കാരം മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പിനു ലഭിച്ചു. മമ്മൂട്ടി നായകനായി എത്തിയ നൻപകൽ നേരത്ത് മയക്കത്തിനാണ് പ്രേക്ഷക പുരസ്കാരം ലഭിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്തത്.

മികച്ച സംവിധായകനുള്ള രജത ചകോരം തയ്‌ഫിനും മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരം പി.എസ്.ഇന്ദുവും നേടി.
നവാഗത സംവിധായകനുള്ള രജതചകോരം ഫിറോസ് ഘോറിക്ക് (ആലം) ലഭിച്ചു. നവാഗത സംവിധായകനുള്ള കെ.ആർ മോഹൻ പുരസ്കാരം സിദ്ധാർഥ് ചൗഹാൻ (അമർ കോളനി). മികച്ച അന്താരാഷ്ട്ര സിനിമക്കുള്ള ഫിപ്രസി അവാർഡ് ഔവര്‍ ഹോമിന് ലഭിച്ചു.