പുനര്‍നിര്‍മ്മാണം എന്ന ഓര്‍മ്മപ്പെടുത്തലുമായി സിഗ്നേച്ചര്‍ ഫിലിം

Jaihind Webdesk
Thursday, December 6, 2018

മനോബലത്തിന്റെയും ഒരുമയുടെയും പിന്‍ബലത്തില്‍ മഹാപ്രളയത്തെ അതിജീവിച്ച കേരളത്തിനുള്ള ആദരവായി മേളയുടെ സിഗ്നേച്ചര്‍ ഫിലിം. പരസ്പരം കൈകള്‍ കോര്‍ത്ത് മഹാപ്രളയത്തെ അതിജീവിച്ച അതേ ഒരുമയോടെ ഇനി പുനര്‍നിര്‍മ്മാണത്തിനായി കൈ കോര്‍ക്കാം എന്ന ഓര്‍മ്മപ്പെടുത്തലാണ് ചിത്രം.
അരുണ്‍ ശ്രീപാദം സംവിധാനം ചെയ്ത സിഗ്നേച്ചര്‍ ഫിലിം സി മെന്‍റ് സ്റ്റുഡിയോസ് ആണ് നിര്‍മിച്ചിരിക്കുന്നത്. അഭിഷേക് സുരേന്ദ്രന്‍ ഡിസൈനും അബി സാല്‍വിന്‍ തോമസ് സംഗീതവും ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ ശബ്ദ സംവിധാനം നിര്‍വഹിച്ചത് സുരാജ് ശങ്കറാണ്. അരുണ്‍ ശ്രീപാദം, അസ്വാര്‍ത്ഥ് സാധു, സുമേഷ് രാഘവന്‍ എന്നിവരാണ് അനിമേഷന്‍ നിര്‍വഹിച്ചിരിക്കുന്നത്.