‘ആളെ കൊന്നാലേ കടുവയെ പിടിക്കൂ’: ജനത്തെ ഭീതിയിലാഴ്ത്തുന്ന വന്യജീവി ആക്രമണത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതിയില്ല; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

Jaihind Webdesk
Wednesday, February 1, 2023

തിരുവനന്തപുരം: അടിയന്ത്രപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. സാധാരണ ജനങ്ങളെ ഭയത്തിന്‍റെ നിഴലിലാഴ്ത്തിയ വന്യജിവി ആക്രമണത്തെക്കുറിച്ച് സഭ നിര്‍ത്തി വച്ച് ചര്‍ച്ചചെയ്യണമെന്നാണ് അടിയന്തര പ്രമേയത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടത് . സംസ്ഥാനത്ത് 30 ലക്ഷം പേര്‍ വന്യ ജീവി സംഘർഷത്തിന്‍റെ ഭീതിയിലാണ് , ഇത്രമാത്രം അരക്ഷിതാവസ്ഥ ഒരു കാലത്തും ഉണ്ടായിട്ടില്ല.
ആളെ കൊന്നാലെ കടുവയെ പിടിക്കൂ എന്ന നിലപാട് തെറ്റെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. 8705 പേർക്ക് കൃഷി നാശം ഉണ്ടായി ഒരാൾക്കും നഷ്ടപരിഹാരം നൽകിയില്ല. വനം വകുപ്പിന് വന്യ ജിവികളെ സംബന്ധിച്ച് ഒരു ഡാറ്റയും ഇല്ലയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സാധാരക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയമെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ചു കൊണ്ട് സണ്ണി ജോസഫ് എം എല്‍ എ പറഞ്ഞു. ഒരു വർഷത്തിനിടെ വന്യജീവി ആക്രമണങ്ങളിൽ 144 മരണമെന്നും 5 വർഷത്തിനിടെ 620 മരണവും ഉണ്ടായെന്നും, വനം വകുപ്പ് ഓഫിസുകളിലേക്ക് വിളിച്ചൽ ഫോണ്‍ എടുക്കുന്നില്ലെന്നും. വയനാട്ടിലെ കര്‍ഷകന്‍ തോമസ് മരിച്ചില്ലെങ്കിൽ സർക്കാർ കടുവയെ പിടിക്കില്ലയിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം വന്യജീവിശല്യം തടയാനുള്ള സർക്കാർ നടപടികളെ ന്യായീകരിച്ച് വനം മന്ത്രി എ കെ ശശീന്ദ്രന്‍. വന്യജീവി സംഘർഷം എങ്ങിനെ തടായമെന്നതില്‍ ശാസ്ത്രീയ പഠനം സർക്കാർ നടത്തും വയനാട്ടിൽ നിന്ന് കടുവകളെ പറമ്പികുളത്തേക്ക് മാറ്റും. കടുവ ആന സെൻസസ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു, ഇതേ തുടര്‍ന്നാണ് അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചത്. ആയിരക്കണക്കിന് ജനങ്ങളെ ഭീതിയിൽ ആഴ്ത്തിയിരിക്കുന്ന ഗൗരവതരമായ പ്രശ്നം ചർച്ച ചെയ്യുവാൻ തയ്യറാകാതിരുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി