സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയ അറിയില്ല എന്ന കടകംപള്ളി സുരേന്ദ്രന്റെ വാദത്തെ താന്‍ വെല്ലുവിളിക്കുന്നുവെന്ന് വി.ഡി സതീശന്‍ പറഞ്ഞു. സമ്മേളനമായി രാഷ്ട്രീയ ദുരുദ്ദേശത്തോടെ നടത്തിയ ആഗോള അയ്യപ്പ സംഗമം ദയനീയമായി പരാജയപ്പെട്ടു. സ്വര്‍ണ്ണം കട്ടത് ഉണ്ണികൃഷ്ണന്‍ പോറ്റി ആണ് എന്ന് വ്യക്തമായിട്ടും വീണ്ടും മോഷണത്തിന് വേണ്ടി 2025 ല്‍ ക്ഷണിച്ചു. അയ്യപ്പന്റെ ദ്വാരപാലക ശില്പവും കട്ടിള പാളിയും ആരാണ് കട്ടുകൊണ്ട് പോയത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പന്തളത്ത് സമാപിച്ച വിശ്വാസ സംരക്ഷണ യാത്ര ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരാണ് കട്ട്‌തെന്ന് മുഖ്യമന്ത്രിക്ക് അറിയാം. ഈ ദേവസ്വം മന്ത്രിയെ രാജിവെപ്പിക്കണമെന്നും ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിടണമെന്നും അദ്ദേഹം രൂക്ഷ ഭാഷയില്‍ വ്യ്കതമാക്കി. കമഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി കൊള്ള നടത്തുന്ന കൊള്ളക്കാരുടെ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ശബരിമലയിലെ സ്വര്‍ണ്ണം കവര്‍ന്നവരെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നഷ്ടപ്പെട്ട സ്വര്‍ണം വീണ്ടെടുക്കും വരെ യുഡിഎഫും കോണ്‍ഗ്രസും സമരം തുടരും. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തും. ശബരിമലയിലെ ആചാരലംഘടനത്തിനെതിരെ നടത്തിയ സമരങ്ങള്‍ക്കെതിരെ എടുത്ത മുഴുവന്‍ കേസുകളും യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഒരു മാസത്തിനകം പിന്‍വലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വാസികളുടെ സ്വീകാര്യത ഏറ്റുവാങ്ങി സമാപിച്ച മേഖലാ ജാഥയുടെ സമാപനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.